Search This Blog

Total Pageviews

Sunday, March 4, 2012

പാഠം ഒന്ന്. ഒരു വിലാപം

ഇടയ്ക്കിടെ അവള്‍ സ്വപ്നങ്ങളില്‍ കടന്നു വരും.. എപ്പോയും ഉള്ള ആ മോണ കാട്ടിയുള്ള ചിരിയുമായി . .

ക്ഷണിക്കാതെ കടന്നു വരും .. പറയാതങ്ങു പോകും. . അവള്‍ എന്നും അങ്ങനെയാണ് ..

ക്ലോക്ക് 8 കാണിക്കുന്നു . ഓഫീസില്‍ പോണം . ഓര്‍മകള്‍ക്കും വികാരങ്ങള്‍ക്കും വരെ വിലയിട്ടാണ് മാസാവസാനം ബാങ്കില്‍ സാലറി അക്കൗണ്ട്‌ ക്രെഡിറ്റ്‌ ചെയ്യുന്നത് . കണ്ണാടിയിലേക്ക് നോക്കി ഞാന്‍ തലചീകി . . ഓര്‍മകള്‍ക്ക് അര്‍ദ്ധവിരാമം. ടൈ കെട്ടി . ചുമരില്‍ ഒട്ടിച്ച മഞ്ഞ കടലാസ്സില്‍ നോക്കി . പേഴ്സ് , മൊബൈല്‍, ലാപ് ടോപ്‌ , എല്ലാം എടുത്തു .

വീട് പുട്ടി പുറത്തിറങ്ങി . വെയില്‍ ദിനംപ്രതി കുടി വരുന്നു . ചെന്നൈ എന്നും ചൂടിലാണ് . ഇവിടുത്തെ ചേട്പെട്ടിലെ ചേരികളില്‍ വരെ കാണാം , കുംബാരം കുടി കിടക്കുന്ന ചവരുകള്‍കിടയില്‍, ദുര്‍ഗന്ധം വമിക്കുന്ന അഴുക് ചാലിന് നടുവില്‍ , , പെട്ടികടകള്‍ മാതിരി കെട്ടി ഉയര്‍ത്തിയ ചേരി വീടുകളുടെ കരിനിറഞ്ഞ ഭിത്തികളില്‍ വെളുത്ത ഒരു സ്പ്ളിറ്റ് എ സി .

വീണ്ടും ഞാന്‍ നടന്നു . നായരുടെ ചായ പീടികയില്‍ കച്ചവടം പൊടിക്കുന്നു . പണ്ടൊക്കെ വല്യ തറവാടികളായി കുമ്പി കുലുക്കി നടന്നിരുന്ന പല നായര്‍ അപ്പുപന്മാരും മക്കള്‍ അങ്ങ് മദിരാശിയില്‍ ബിസിനെസ്സ് ആണെന്ന് പറയുമ്പോള്‍ ഞാന്‍ ഭാവനയില്‍ കാണുമായിരുന്നു , കൊട്ടും സുടും ഒക്കെ ഇട്ട കൊറെ നായന്മാര്‍ . പക്ഷെ പണ്ടത്തെ മദ്രാസ്‌ മെയില്‍ തിരുവനന്തപുരത്ത് നിന്ന് ചൂളം വിളിക്കുമ്പോള്‍ , തങ്ങളുടെ ആട്യത്തമോക്കെ അവിടെ ഉപേക്ഷിച്ചു ഇവിടെ എത്തുന്ന അവര്‍ , ചായ പിടിക നടത്തി ആണ് ഉപ ജീവനം കഴിച്ചിരുന്നത് . ( അകലങ്ങള്‍ പലപ്പോഴും ദുരഭിമാനം കുറയ്കുന്നു ) .

നായരെന്നു പറഞ്ഞാല്‍ ഇവിടെ ചായ ആണ് .

ചേട്ടോ ഒരു ചായ -
- ആ ഉണ്ണിയാ. കേരളാവില്‍ മഴ ഉണ്ടോ എന്തോ .
- ചേട്ടാ കേരളാവില്‍ അല്ല .. കേരളത്തില്‍
- എന്നമോ ഏതോ ..

ഒരു ചായ എന്ന് പറഞ്ഞാ പണ്ട് ഞാന്‍ വിട്ടില്‍ കുടിച്ചിട്ട് അടിയില്‍ പൊടി ഉണ്ടെന്നു പറഞ്ഞു മിച്ചം വയ്ക്കുന്ന അത്രേം വരും . എങ്കിലും നായരുടെ ചായയ്ക്ക് ഒരു സ്വാദാണ് .

കാശു കൊടുത്തു..... ദ്രിധിയില്‍ വീണ്ടും നടന്നു . റോഡിനരികിലുള്ള ആ കുഞ്ഞു ക്ഷേത്രത്തില്‍ മുഖത്ത് മഞ്ഞളിട്ട മദിരാശി പെണ്ണുങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു . ലാലേട്ടന്‍ പറഞ്ഞത് പോലെ എണ്ണ കറുപുള്ള തെലുങ്കതികള്‍ നടക്കുന്നു . പട്ടിതുടല്‍ പോലെ , കഴുത്തിനു ചുറ്റും നീലയും പച്ചയും മഞ്ഞയും നിറത്തിലുള്ള ID കാര്‍ഡ്‌ ഇട്ട കോര്‍പ്പറേറ്റ് യുവ ജനം തിടുക്കത്തില്‍ നടക്കുന്നു . സോഫ്റ്റ്‌വെയര്‍ സുന്ദരികള്‍ മുറി ഇംഗ്ലീഷ് പറഞ്ഞ് കോ workerinte വാഹനങ്ങളുടെ പുറകില്‍ തൊട്ടുരുമി ഇരുന്നു പോകുന്നു . മെട്രോ അങ്ങനെ ഓടികൊണ്ടേ ഇരിക്കും . പല ഭാഷകളില്‍ . രാപകലുകളില്‍ ..

-എങ്കെ പോണും സാര്‍ര്‍ ര്‍
- ഗിണ്ടി പോകുമാ
- ആമ ..
ഞാന്‍ ഷെയര്‍ ഓട്ടോയില്‍ കേറി . എന്‍റെ അടുത്ത് ഒരു സുന്ദരി വന്നിരുന്നു . സുന്ദരി ആണെന്ന് അവളെ പറഞ്ഞുട.. പക്ഷെ ഐശ്വര്യം ഉണ്ട്. കാതിലുടെ ഒതുക്കി വയ്ക്കാന്‍ നോക്കുന്ന മുടിയിഴകള്‍ മന്ദം അവള്‍ടെ കവിളുകളില്‍ ഉരസി . ഒരു SLR ക്യാമറ കിടിയിരുന്നെങ്കില്‍ ആ പാറി നടക്കുന്ന മുടി ഫോക്കസ് ചെയ്ത് , ചുണ്ടും കവിളും ബാക്ക്ഗ്രൂണ്ടിലകി ഒരു സ്നാപ് എടുകണം എന്ന് തോന്നി. ഓര്‍മ്മകള്‍ തെന്നി മാറി .. "സൂര്യന്‍ കുറ്റി ചൂലുമായി ദിവസവും മനസിന്റെ മുറ്റം അടിച്ചുവാരുന്നു . പക്ഷെ അടിക്കാടുകള്‍ നീങ്ങുന്നില്ല . പാടുകള്‍ മായുന്നില്ല . " . പല മുഖങ്ങള്‍ കാണുന്നു ഞാന്‍ . പലതും എന്നെ ആകര്‍ഷിക്കുന്നു .. പക്ഷെ ആകര്‍ഷിച്ച എല്ലാ മുഖങ്ങളും അടുകി വെച്ച് നോക്കിയാല്‍ അവയില്‍ എല്ലാം അവളുടെ ഒരു കണിക എങ്കിലും കാണും . ഒന്നുകില്‍ ആ മൊണ കാടിയുള്ള ചിരി . അല്ലേല്‍ കാതിലുടെ ഒതുക്കി വെച്ച മുടി ഇഴകള്‍ . അല്ലേല്‍ സ്പടിക പെട്ടിയില്‍ വളര്‍ത്തുന്ന മീനുകളെ പോലെ വെട്ടി മാറുന്ന വെളുത്ത ഉണ്ട കണ്ണുകള്‍ . എല്ലാരിലും ഉള്ള ആ ചെറു കണികകളിളുടെ ഞാന്‍ എന്നും സ്നേഹികരുള്ളത് അവളെ തന്നെയാണ് . ആസ്വടികരുള്ളത് അവളുടെ സവ്ന്ദര്യം തന്നെ ആണ് .

"മനുഷ്യര്‍ അങ്ങനെ ആണ് . കാണുന്ന ഒന്നിളുടെ പലരും അറിയുന്നത് പലരെ ആണ് . "

കിന്നരി പല്ലുകള്‍ ആയിരുന്നു അവള്‍ക്കു . എനിക്ക് പലപോഴും തോന്നിയിരുന്നു , അതിനെ ഒന്ന് തൊട്ടു നോക്കുവാന്‍ . മുല്ലപോ പോലെ മ്രിദുലമാണോ എന്ന് ഒന്ന് അറിയുവാന്‍ .
എന്ന് തൊട്ടാണ് ഈ തോന്നലുകള്‍ . എനികറിയില്ല. പണ്ടെങ്ങോ തൊട്ടു . ജന്മാന്തരങ്ങളായ് . ചിലപോ എന്നെ നോക്കി ആ കിന്നരി പല്ല് കാട്ടി ചിരിച്ചപോ ആയിരിക്കാം . ചിലപോ അവള്‍ക്കു മറൊരാളെ ഇഷ്ടമാണെന്നു അറിഞ്ഞപ്പോ ആയിരിക്കാം, . . മനസ് കൊണ്ട് മറക്കാന്‍ നോക്കി . തിരമാലകള്‍ പോലെ ഓര്‍മ്മകള്‍ മനസിന്റെ മണല്തട്ടില്‍ നുരയും പതയും പതച്ചു .
- ഉണ്ണിയേട്ട ഇന്ന് ലേറ്റ് ആണെല്ലോ .
ഓര്‍മകള്‍ക്ക് തടയിട്ടു officeile ഒരു കോ worker മലയാളി എന്നോട് ചോയ്ച്ചു .
- ഇത്തിരി ... ഇന്നലെ ലേറ്റ് ആയിട്ടാ ഇറങ്ങ്ങിയെ . . അതാ .
ചെന്നൈയില്‍ വെച്ച് ഒരു മലയാളിയെ കണ്ടാല്‍ ഒരു പ്രത്യേക അടുപ്പം ആണ് .. പ്രവാസി മലയാളികളില്‍ മാത്രം കാണുന്ന ഒരു പ്രത്യേകത ആണ് ഇത് . വീട്ടില്‍ എനിക്ക് അയല്പകത്തു താമസിക്കുന്നവനെ കണ്ടാല്‍ അന്നത്തെ ദിവസം പോകാണ് എന്നാ തോന്നല്‍ ഉണ്ടാകാറുണ്ട്.
AC യുടെ നടുവില്‍ ഇരുന്നു വീണ്ടും ഞാന്‍ വീണ്ടും autocadum staadum മാറിമാറി നോക്കി. പണി എടുക്കാന്‍ ഒരു സുഖം ഇല്ല. ഉള്ളില്‍ അവള്‍ ഇന്നലെ പറഞ്ഞ രണ്ടു വാക്ക് മാത്രം . ഐ ഡോണ്ട് ഹാവ് ഫീലിങ്ങ്സ്‌ ഫോര്‍ യു . . ഞാന്‍ ആ വാചകം ഒരു നുറു തവണ മനസ്സില്‍ പറഞ്ഞ് നോക്കി .


എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി . മനസ്സില്‍ അടക്കി വെച്ച നിന്റെ ആത്മാര്‍ത്ഥ പ്രണയം ചവിട്ടു കുടയില്‍ അവള്‍ ചുരുട്ടി എറിഞ്ഞു . .AC യിലും വിയര്‍ക്കാന്‍ സാധിക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞു
ഞാന്‍ ഹാഫ് ഡേ ലീവ് അപ്ലൈ ചെയ്ത്. . ബാഗും എടുത്തു പുറത്തിറങ്ങി .. നേരെ വിട്ടു .. lemon tree . 5 സ്റ്റാര്‍ ബാര്‍ . മദ്യപിക്കാന്‍ പറ്റിയ അന്തരിക്ഷം . അതിനെകാള്‍ വലിയ കാരണവും . . അവള്‍ടെ മുഖം മറക്കാന്‍ വേറെ വഴി ഞാന്‍ കണ്ടില്ല . 3 കൊല്ലം പ്രേമിച്ചു. പലര്‍ക്കും ആ സ്നേഹം പങ്കുവയ്കുന്നത് കണ്ടും വിഷമിച്ചു . പക്ഷെ പിന്മാറിയില്ല. എല്ലാം മാറി അവള്‍ അവനില്‍ നിന്ന് ഒക്കെ അകന്നിട്ടും എന്താ എന്നെ തിരിച്ചറിയാത്തത് ? ഞാന്‍ വീണ്ടും വീണ്ടും ചോയ്ച്ചു .
ഞാന്‍ ഓര്‍ഡര്‍ ചെയ്തു - ഒരു രുമനോവ് . ശീക്രം എടുങ്ക ബോസ്സ് .
രുമനോവ് വന്നു . പിന്നെയും വന്നു . പലതവണ വന്നു . ഞാന്‍ waitorine വിളിച്ചു
- തമ്പി .. എന്നാ സപിട്ടെന്നു ഞാപകം ഇല്ലിയെ .. കൊന്ജം സ്മെല്‍ പണ്ണി പത്തു ഇനും ഒരു large കൊടുങ്ക .
-- സാര്‍ . കൊന്ജം ഓവര്‍ സാര്‍ നീങ്ക
-- എന്നാ തമ്പി .. അപിടിയോന്നുമേ കെടയാത് . . നാന്‍ സ്ട്രോങ്ങ്‌ തമ്പി . ഒന്ന് മട്ടും എടുങ്ക .
എല്ലാ പേരും ഒരു കണക്കിന് കഷ്ടപെടുകയാണ് . മദ്യം വിളംബാന്‍ നില്കുന്നവന്‍ എന്തൊക്കെ മണത്തു നോക്കണം .. പാവം..
ഉദര നിമിത്തം ബഹുകൃത വേഷം .
അവസാന പെഗ്ഗും സപിട്ടിടു. ബില്‍ 4000 കൊടുത്തു . ഞാന്‍ ആടിയാടി പുറത്തിറങ്ങി . വീട്ടില്‍ പോകാന്‍ കാലുകള്‍ അനുവദികുന്നില്ല.ഞാന്‍ മെല്ലെ ആരും തിരിച്ചറിയാത്ത ഒരു waiting സ്റ്റാന്‍ഡില്‍ ഇരുന്നു . സമയം ഒരു അഞ്ചര ആകും .
വീണ്ടും അവള്‍ തിരിച്ചു വരുന്നു .. "4000 രൂപ ചിലവാക്കി കുഴിച്ചിട്ടാലും കുഴി മാന്തി പുറത്തു വരുന്ന ഒരേ ഒരു സാധനം പെണ്ണാണ്‌ "..എന്റ്റെ കണ്ണ് നിറഞ്ഞു . എന്താ അവള്‍ക് എന്നെ ഇസ്ടപെട്ടാല്‍ . ഞാന്‍ എന്നോട് തന്നെ ചോയ്ച്ചു ..
കാനുനീരിന്റെ ഫ്ലോ റേറ്റ് കു‌ടി

ഓര്‍മ്മകള്‍ അഭ്രപളിയിലെന്നോണം മനസ്സില്‍ ചലിച്ചു . കരച്ചില്‍ അടക്കാന്‍ സാധിക്കുന്നില്ല . ശബ്ദം പുറത്തു വരാതിരിക്കാന്‍ ഞാന്‍ പാടെ പനിപെട്ടു..

ഒരു എങ്ങികരച്ചില്‍ എനിക്ക് കേള്‍ക്കാം .. എന്നും വിളിപ്പാടകലെ ഞാന്‍ ഒതുക്കി നിര്‍ത്തിയിരുന്ന എന്റെ ആ വിലാപം എനിക്ക് കേള്‍ക്കാം .. രണ്ടു കൈയും എടുത്തു ഞാന്‍ വായ പൊതി പിടിച്ചു . എന്നിട്ടും എന്റെ കാതില്‍ അത് മുഴങ്ങുന്നു .. ഒരു കുഞ്ഞു കൊച്ചിന്റെ ശബ്ദം പോലെ ..

ഞാന്‍ ഒന്ന് വശത്തേക്ക് നോക്കി . ഒരു 4 വയ്യസ്സ് വരും ... ഇല്ല മുന്ന് വയസ്സ് വരും . അതിന്ടെ വിലാപം ആണ് .. വേദനയോടെ ഞാന്‍ അതിനെ നോക്കി . . അതെന്നെയും . എണ്ണ പുരട്ടാതെ കാറ്റത്തു പാറി നടക്കുന്ന മുടി . മുഷിഞ്ഞ കിറിയ ഒരു കുപ്പായം . ആരും സ്നേഹത്തോടെ ഒന്ന് തലോടിയിടു പോലുമില്ലാത്ത കവിള്‍. അതില്‍ ദയനിയത നിറഞ്ഞു നിന്ന് . കണ്ണുനീരാല്‍ അത് തിളങ്ങി . തെണ്ടി ചെക്കനാണ് എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നെനെ . പക്ഷെ ഉള്ളില്ലുള്ള രോമനോവ് വിസ്കി എന്റെ ഹൃദയത്തെ താത്കാലികം ആയെങ്കിലും വലുതാക്കിയിരികുന്നു . ഞാന്‍ കണ്ണുനീര് തുടച്ചു . അടുത്തേയ്ക്‌ പൊയരുന്നു ..

-- എന്നാച്ച്‌ .
-- പസിക്കുത് സാര്‍ .. നാല് നാളാ സാപിടല്ലേ സാര്‍ .

ചെറുക്കന്‍ നിര്‍ത്താതെ കരയുന്നു . വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ. ഉള്ളില്‍ ഞാന്‍ ഒന്ന് ഞെട്ടി .. ഒരു 100 രൂപ ഞാന്‍ എടുത്തു കൈയില്‍ വെച്ചു കൊടുത്തു . പൊടി പുരണ്ട നെറ്റിയില്‍ ഞാന്‍ ഒരു മുത്തവും കൊടുത്തു . . പെട്ടെന് അവന്‍ എയുന്നേറ്റു കണ്ണുനീര്‍ തുടച്ചു . അടുത്ത തട്ട് കടയിലേയ്ക് ഓടി .

അടുത്ത് വന്നു നിന്ന ഷെയര്‍ ഓട്ടോയില്‍ ഞാനും കേറി പറഞ്ഞു .

രാമപുരം പോണം ..

ഓട്ടോ ഗിണ്ടി കടന്നു . ഞാന്‍ ഓര്‍ത്തു നാളെ അവന്‍ എന്ത് കഴിക്കും . ഞാന്‍ എഞ്ചിനീയര്‍.. ആവശ്യത്തില്‍ കുടുതല്‍ ശമ്പളം . വേദന വന്നാല്‍ കുടിയ്ക്കാന്‍ മദ്യം . . . ഇടാന്‍ ഉടുപ്പ് . പാര്‍ക്കാന്‍ വീട് .. എന്നെ ഇഷ്ട്ടപെടാത്ത ഏതോ ഒരു പെണ്ണിന് വേണ്ടി ഞാന്‍ ഒഴുക്കിയതു കണ്ണുനീരാണോ , അതോ അര വയറു നിറയ്ക്കാന്‍ ആവതില്ലാതെ അവന്‍ ഒഴുക്കിയതു കണ്ണുനീരാണോ .. ആരാണ് ഇവിടെ കരഞ്ഞത് ...

അപ്പോഴും ഒരു സുന്ദരി അടുത്തിരുന്നു പാട്ട് കേള്‍ക്കുന്നു . ഞാന്‍ അങ്ങോട്ട്‌ നോക്കിയില്ല. ഓര്‍മകളില്‍ ആ കരിപുരണ്ട പയ്യന്‍റെ കണ്ണുനീര്‍ നിറഞ്ഞു നിന്നു . ഞാന്‍ വീണ്ടും ചോദിച്ചു . ആരാണ് വാസ്തവത്തില്‍ കരഞ്ഞത് .

No comments: