Search This Blog

Total Pageviews

Monday, June 6, 2011

ഒരു മീന മാസ ചുടില്‍ , പൊള്ളുന്ന വെയിലില്‍ , അത് വരെ തണലേകിയ ആ വിദ്യാലയത്തിനോട്‌ വേദനയോടെ നാം വിട പറഞ്ഞു . തൊട്ടതെല്ലാം പൊന്നാക്കിയ ഒരു "MIDAS touchum " ആയി ഒരു ബാച്ച് കുടി പടിയിറങ്ങി .
രണ്ടു വേനലും ,ശിശിരവും , വര്‍ഷവും ,വസന്തവും നമ്മളുമായി പങ്കിട്ട ആ അങ്കണത്തില്‍ നിന്ന് എന്നെയ്കുമായി . രണ്ടു വര്‍ഷങ്ങള്‍ .... പുസ്തക താളുകളില്‍ ഒളിപിച്ചു വച്ച മയില്‍ പീലിയുടെ നൈര്‍മല്യം നിറഞ്ഞ ബാല്യ കാലം , ഓര്‍മയുടെ വര്‍ണപെട്ടിയില്‍ മുടി വെച്ച് , കൌമാരതിലെയ്ക്ക് നാം കാലെടുത്തു വെച്ച രണ്ടു വര്‍ഷങ്ങള്‍ . .... കൌമാര ഭാവനകള്‍ ചിറകടിച്ചുയര്‍ന്ന രണ്ടു വര്‍ഷങ്ങള്‍ ... ടൈയും ഷൂസും കെട്ടി പുട്ടിയ , ഗത കാലത്തിലെ പ്രൈവറ്റ് സ്കൂള്‍ അച്ചടക്കത്തിന്റെ കോട്ട മതിലിനുള്ളില്‍ നിന്ന് സ്വാതന്ത്രത്തിന്റെ അനന്ത വിഹായിസിലേക്ക് അക്ഷരാര്‍ഥത്തില്‍ പറന്നുയര്‍ന്ന ആ രണ്ടു വര്‍ഷങ്ങള്‍ ... പുലര്‍കാല സന്ധ്യ സുര്യനെ എന്ന പോലെ പ്രണയത്തിന്റെ ചുടു നാം നെഞ്ചിലേയ്ക് ഏറ്റുവാങ്ങിയ ആ വസന്ത കാലം . ഒടുവില്‍ സന്ധ്യയെ തമസ്സിന് നല്‍കി പോകേണ്ടി വന്ന സുര്യന്റെതെന്ന പോലെ നമ്മില്‍ ചിലരുടെ പ്രണയ വിരഹത്തിന്റെ കണ്ണുനീര്‍ ഏറ്റു വാങ്ങിയ ആ ഇടനാഴികളും. ഇടവേളകളിലെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികളും , അതിനിടയിലെപോഴോ നാം പോലുമറിയാതെ നമ്മില്‍ ഒരു വസന്ത കാലത്തിന്റെ ബാകി പത്രം പോലെ ഉറഞ്ഞു തുടങ്ങിയ ചില സൗഹൃദങ്ങളും ... സമയത്തെ തോല്‍പ്പിച്ച് tution വേണ്ടിയുള്ള ഓട്ടവും . എന്ട്രന്‍സ് എന്ന ബാലികേറ മല താണ്ടാനുള്ള ശ്രമങ്ങളും . .... പതിനാറു തികയാത്ത പാര്‍ട്ടിക്കാരന്‍ പയ്യന്‍സിന്റെ പ്രകടനങ്ങളും ..

നമ്മെ വിട്ടു ആകാശ ഗംഗയുടെ ഭ്രമണ പഥത്തിനും അപ്പുറം ഒരു മനോഹര ലോകത്തേയ്ക് പോയ ജയ മോഹന്‍ സാറിന്റെ പുഞ്ചിരിക്കുന്ന മുഖവും എല്ലാം ... ജീവിതം അങ്ങനെ ആണ് . എത്ര നമ്മള്‍ ചേര്‍ത്ത് പിടിച്ചാലും ചില നന്മകള്‍ കൈകുംബിളിലെ തീര്‍ഥ കണം പോലെ ഉര്‍ന്നു പോകും ... സമയം വീണ്ടും നീങ്ങി .. എല്ലാം ഇന്ന് പുലര്‍മഞ്ഞു തുള്ളി പോലെ കുളിരുള്ള നനുത്ത ഓര്‍മ്മകള്‍ മാത്രം . എന്നും ആ ഓര്‍മ്മകള്‍ മനസിന്റെ മുറ്റത്ത്‌ ഒരു മുല്ല വള്ളി പോലെ തളിര്‍ത്തു നില്കട്ടെ . പുത്തന്‍ ലോകങ്ങള്‍ വെട്ടിപ്പിടിയ്ക്കാനുള്ള ആവേശത്തില്‍ , പുതിയ മാനങ്ങള്‍ എത്തിച്ചേരാനുള്ള വ്യഗ്രതയില്‍ , ലക്ഷ്യങ്ങള്‍ മാത്രം ഉറ്റുനോക്കുന കണ്ണിമകള്‍ തളര്‍ന്നു പോകുമ്പോള്‍ , വീണ്ടും അതിനു കുളിരേകാന്‍ ആ മുല്ലവളിയില്‍ ഒന്ന് നോക്കാം .. ഉന്മേഷം പകരുന്ന ആ ഓര്‍മകളുടെ ഗന്ധം ഒന്ന് അനുഭവിക്കാം ഈ ഗ്രൂപ്പ്‌ കാണുമ്പോള്‍ മനസിന്റെ അഭ്രപാളിയില്‍ ആ മുല്ല വള്ളി തെളിയുന്നു എങ്കില്‍ . ഓര്‍മകളുടെ ഒരു വേലിയേറ്റം ഉണ്ടാകുന്നുവെങ്കില്‍ .. ഞാന്‍ കൃതാര്‍തന്‍ ആണ് . "ഏതു ധുസര സങ്ങല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ദ്രവത്ക്രിത ലോകത്തില്‍ പുലര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ മഹത്വവും മണവും മമതയും ഇത്തിരി കൊന്നപുവും ." - ഇടശ്ശേരി "

No comments: