Search This Blog

Total Pageviews

Wednesday, May 18, 2011

1

ഉണ്ണി ആ കാല് ഇങ്ങു കാട്ടു.. മരുന്നു വൈകണം അല്ലേല്‍ ഒവ്വ്വ് മാറില്ല . .
- ആറു വയസാനെലും അറുപതിന്റെ കൈയിളിരിപ്പാ ഇപ്ലാതെ പിള്ളേര്‍ക് . അമ്മുമ്മ പറഞ്ഞു
ഉണ്ണി കരഞ്ഞു കൊണ്ട് കാല് നീട്ടി .
- ഇ മരുന്ന് ഭയങ്കര വേദനയാ ..
- സാരില്ല
- സാ രാം ഉണ്ട് .. സാ രാം ഉണ്ട് ..
ഉണ്ണി കാലേല്‍ നോക്കി .. മുട്ട് നല്ലപോലെ മുറിഞ്ഞു . എല്ലാം ദീപു കാരണം ആണ്..
"ഭഗവാനെ നാളെ സരള ടീച്ചര്‍ അവനു അടി കൊടുകണേ. അത് കണ്ടു നീതു ചിരിക്കണേ .. " ഉണ്ണി മനസ്സില്‍ പ്രാര്‍ത്ഥിച്ചു
അമ്മേട മടിയില്‍ തല വെച്ച് ഉണ്ണി ഉറങ്ങി..
ഉറക്കം വരണില്ല അമ്മേ. കാല് വേദനികന് ..
- ദൈവത്തെ പ്രാര്‍ത്ഥിച്ചു കിടന്നോ ..
ഉണ്ണി മെല്ലെ കണ്ണ് അടച്ചു ..






ചന്ദനത്തിന്റെ മണം പരന്നു. ആയിരം സുര്യന്മാരുടെ ശോഭ ഉള്ള ഒരു മുഖം .. ഉണ്ണി .....
ഉണ്ണി കണ്ണ് തുറന്നു .. "മഞ്ഞ പട്ടു പുതച്ചു തലയില്‍ ഒരു കിരിടവുമായ് ഒരു മുഖം "
- ഹായ് ഞാന്‍ ഗന്ധര്‍വന്‍ സിനിമ
ഞാന്‍ ഗന്ധര്‍വന്‍ പിള്ളേര്‍ക് കാണാന്‍ പറ്റിയതാണോ .. ദൈവം ഒന്ന് ആലോചിച്ചു .
- ഉണ്ണി ഇത് സിനിമ അല്ല.. ഞാനാണ് ദൈവം .
- അമ്മുമ്മ പറയുന്ന ദൈവം ആണോ .
- അതെ,, എന്താ തനിക്കു ഒരു വിഷമം
- അത് .. ആ ദീപു .. അവന്‍ എന്നെ തളിയിട്ടു.
- വേദനിക്കുന്നോ
- ഹം ... ആ നീതുന്റെ മുന്നില്‍ വെച്ച .. ദൈവമേ അവനു നാളെ സരള ടീച്ചറിനെ കൊണ്ട് അടി കൊടുകണം
- അപ്പൊ അവനു അടി കിട്ടാത്തതാണ് പ്രശ്നം
- എന്ത് പ്രശ്നം
- ഉണ്ണി .. ഇത് നിന്റെ പ്രശ്നം അല്ല.. സര്‍വതും മായ
- മായ പാവം . അവള്‍ ഒന്നും ചെയ്തില്ല.
ദൈവം മന്തഹസിച്ചു ..
- അതിപോ മനസിലാവില്ല .. ഒവ്വ് മാറും ട്ടോ .. നമുക്ക് കാണാം .. കാണാതെ പറ്റില്ലല്ലോ
- അയ്യോ ദൈവമേ പോവല്ലേ.

- ഉണ്ണി .. അമ്മ വിളിച്ചു .. എന്താ ഉറക്കത്തില്‍ സ്വപ്നം വല്ലോം കണ്ടോ.
- ദൈവം വന്നു ..
- കിടന്നുറങ്ങു നാളെ സ്കൂളില്‍ പോണം

അമ്മ ശകാരിച്ചു .



2

കിടന്നിട്ടു ഉറക്കം വരുനില്ല.. മനസ്സില്‍ അവളുടെ മുഖം മായാതെ നില്‍ക്കുന്നു . ഉണ്ണി ഓര്‍ത്തെടുത്തു .. .

സുന്ദരിയാണ്‌ അവള്‍. ചിരികുമ്പോള്‍ വെന്ച്ചന്ദ്രികയ്കു നിറം കുടിയത് പോലെ ആണ് . . അശ്വതി എന്റെ അച്ചു .
ചില ദൃശ്യങ്ങള്‍ മനസിന്റെ അഭ്രപാളിയില്‍ കടന്നു പൊയ്കൊണ്ടിരിക്കുന്നു . അവള്‍ ആദ്യമായി എയുതി തന്ന "I love you unni " കാര്‍ഡ്‌ .
അവള്‍ കാത്തു നിന്ന് എന്നിക്ക് തന്ന എനിക്കായി മാത്രം വങ്ങിയ ആ ഗ്രീടിങ്ങ്സ് . അതിലെ വരികള്‍
നെറ്റിയില്‍ അവള്‍ ഇട്ടു തന്ന ആ ചന്ദന കുറി . ഒടുവില്‍ ഏതോ നിമിഷത്തിന്റെ വ്യഗ്രതയില്‍ അവള്‍ എനിക്ക് നല്‍കിയ ഉമ്മ. അത് കയിഞ്ഞു നാണത്തോടെ നോക്കിയ ആ നോട്ടം
മറക്കാന്‍ ആകുന്നില്ല.. ക്ലാസ്സ്‌ മുറിയില്‍ കയെതും ദൂരത്തു ഇരുന്നു പേപ്പര്‍ കഷ്ണങ്ങളില്‍ എയുതിയ "i love you unni" . ഒടുവില്‍ സര്‍ കണ്ടു അവളെ തുറിച്ചു നോകകയാപോള്‍ ഉള്ള അവളുടെ പരുങ്ങല്‍ .
മറവിയോടു കേന്ജിയിട്ടും കൊണ്ട് പോകാതെ മിച്ചം വെച്ച കൊറെ അവശിഷ്ടങ്ങള്‍ .. അത് മനസിന്റെ മുറ്റത്ത്‌ കിടന്നു ജീര്‍ണിക്കുകയാണ് .

എന്നാണ് അവളുമായി ഞാന്‍ അകലാന്‍ തുടങ്ങയാതെന്നു അറിയില്ല . ചിലപ്പോള്‍ എത്ര അകന്നാലും അവള്‍ എന്റേത് മാത്രമാണെന്ന് ഉള്ള വിശ്വാസം ആയിരിക്കും . ചിലപ്പോള്‍ ഓട്ടത്തിന്റെ തത്രപാടില്‍...... കുടയോട്ടത്തില്‍ ഒറ്റപെട്ടു പോകുമോ എന്നുള്ള വെപ്രാളത്തില്‍ മറന്നു പോയതാകും . അകന്നു എന്ന് തിരിച്ചറിഞ്ഞത് എനിക്ക് കിട്ടിയ "നമ്മുക്ക് ഫ്രണ്ട്സ് ആയിരിക്കാം " എന്ന പേപ്പര്‍ ബിറ്റില്‍ നിന്നാണ്

മറിഞ്ഞു കിടന്നു നോക്കി. ഉറക്കം വരുന്നില്ല . ബോര്‍ഡ്‌ exam ഇന് ഇനി 9 ദിവസം . " probably i wont pass " . പുസ്തക താളുകളില്‍ അവള്‍ വരച്ചിട്ട വരാകളാണ്. അവളെ പടിപിക്കനുള്ള വിഭല ശ്രമങ്ങളുടെ ബാകിപത്രം .
സ്വസ്ഥമായ് അവളുടെ കണ്ണുകള്‍ നോക്കി ഇരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ആയിരുന്നു പടിപിക്കള്‍ .. എല്ലാം കയിഞ്ഞു . ഒടുവില്‍ model exam മാര്‍ക്ക്‌ കിട്ടി 10/100 .വാടിയ എന്റെ കണ്‍ മുനിലെയ്കു അവള്‍ ഒരു പേപ്പര്‍ ബിറ്റ് പാസ്‌ ചെയ്തു.. " you think i'm happy . Absolutely not .. I'm doing everything for others happiness including you . study well i know you have potential " .
ഉണ്ണി ഒന്നുടെ ചരിഞ്ഞു കിടന്നു.. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു . ഉറക്കം അറിയതെ ഊളിയിട് വന്നു ..

.. മണിയൊച്ചകള്‍ .. ചന്ദനത്തിന്റെ മണം പരന്നു. ആയിരം സുര്യന്മാരുടെ ശോഭ ഉള്ള ഒരു മുഖം ..മഞ്ഞ പട്ടു പുതച്ച ആ തേജോമയന്‍ വിളിച്ചു ഉണ്ണി ...

ഉണ്ണി കണ്ണ് തുറന്നു ..
- എന്താ തന്റെ വിഷമം .
- ദൈവമേ.. നിനക്ക് അറിയാത്തതായി ഒന്നുമില്ല.. എനിക്ക് അവളെ മറക്കാന്‍ പറ്റുന്നില്ല.. അവളെ ഞാനുമായി അടുപിച്ചതും നീയാണ് . അവളുടെ white salwarum . മൊണ കാട്ടുന്ന കുട്ടിത്തം തുളുംബിയ ചിരിയും ... എനിക്ക് മറക്കാന്‍ പറ്റണില്ല .
ഉണ്ണി വാചാലനായി
ദൈവം കൈപത്തി ഉയര്‍ത്തി നിര്‍ത്താന്‍ പറഞ്ഞു .
- ഉണ്ണി എനിക്ക് ഇത് കേള്‍ക്കാന്‍ സമയം ഇല്ല.. 10 products ഞാന്‍ ഉണ്ടാകിട്ടുന്ടെങ്ങില്‍ 20 complaints കേള്കണം . പ്രണയ കഥ കേട്ട് മടുത്തു ഉണ്ണി .. എല്ലാര്ക്കും ഉണ്ട് കൊറഞ്ഞത്‌ രണ്ടു പ്രണയ കഥ .
- അങ്ങനല്ല ഇത് .. ഉണ്ണി പറഞ്ഞു
- എങ്ങനല്ല .. എല്ലാ പ്രണയങ്ങളും ഒരു തരത്തില്‍ എനിക്ക് പണിതരാന്‍ ഉള്ള planings ആണ് ..
- മനസിലായില്ല . ഉണ്ണി ചോദിച്ചു
- ആ ഒരു പുതിയ product ഉണ്ടായാല്‍ നിങ്ങള്‍ അങ്ങ് പേരും ഇട്ടു ചോറും കൊടുത്തു വളര്‍ത്തും .. അവന്റെ പ്രണയ പരാജയങ്ങള്‍ തുടങ്ങി . കിടപ്പറയിലെ പരാജയങ്ങളുടെ വരെ പ്രാര്‍ത്ഥന മെയിലുകള്‍ എന്റെ ഇന്‍ബോക്സില്‍ വന്നു നിറയുകയലെ. ഇതിലും വല്യ എന്ത് പണി .
- ദൈവമേ തമാശ പറയല്ലേ..
- പിന്നെ ദുഃഖം മാറ്റാന്‍ ശോക ഗാനം പാടണോ ..
ഉണ്ണി ഒന്ന് ചിരിച്ചു ..
ദൈവം തുടര്‍ന്നു
- നാം വല്യ തമാശകാരന്‍ ആണ് .. ഭാരതത്തില്‍ ഇനി punjabil ഒരു സര്‍ദാര്‍ ആയി ഞാന്‍ ജനിക്കും .. അതാണ് പത്താമത്തെ അവതാരം .. കല്കി
ഉണ്ണി വീണ്ടും ഒന്ന് ചിരിച്ചു .
- ഇതിനു മുന്‍പ് താന്‍ കുഞ്ഞുനാളില്‍ ഒരു ഒവ്വ വന്നു കരഞ്ഞപോള്‍ നാം കാണാന്‍ വന്നിരുന്നു .. ഓര്‍കുന്നുണ്ടോ.. കളില്‍ എപ്പോളും ആ മുറിവിന്റെ പാടുണ്ട് അല്ലെ..
ഉണ്ണി ഒന്ന് ചിരിച്ചു - ദൈവമേ അതൊക്കെ "SILLY MATTERS " കുഞ്ഞിലെ കാലില്‍ ഒരു മുറിവ് .. ആര്ക്ക പറ്റാത്തെ. ആന കാര്യം പറയുമ്പോള്‍ ചേന കാര്യം പറയല്ലേ ദൈവമേ ..

ദൈവം ഒന്ന് തുറിച്ചു നോക്കി .. ഒന്ന് മന്തഹസിച്ചു

ഉണ്ണി തുടര്‍ന്നു - " ശരീരത്തില്‍ മുറിവ് വനാല്‍ എളുപം പോകും .. WOUNDED KNEES ARE BETTER THAN BROKEN HEARTS "

ദൈവം ഒന്ന് ചിരിച്ചു .. "ഒവ്വ ഒവ്വ ഒവ്വാ ... എല്ലാം മായ "
ഉണ്ണി പറഞ്ഞു "മായ അല്ല അശ്വതി "
ദൈവം - "സമയം ഉണക്കാത്ത വേദനകളില്ല .. എല്ലാ ദുരന്തങ്ങളും പുതിയ പ്രതീക്ഷയുടെ തുടക്കമാണ്‌ . നീ പടിക്ക് .. എല്ലാം ശരി ആകും. നമുക്ക് കാണാം വീണ്ടും .. കണ്ടണ്ട് പറ്റില്ലാലോ .. "
ഉണ്ണി ഞെടി എയുന്നേറ്റു.. സ്വപ്നം ആയിരുന്നോ .. മനസിന്റെ ഭാരം കുറഞ്ഞത്‌ പോലെ തോന്നി അവനു

3

കാലിയായ വോഡ്ക bottle തന്നെ നോക്കി പള്ളില്ല്യ്കുന്നെതി നായര്‍ക്ക് തോന്നി . മദ്യത്തിനും മത്തു തരാന്‍ പറ്റാത്ത വേദന . ബെഡ് ലാമ്പിന്റെ നനുത്ത വെളിച്ചത്തില്‍ ശ്രുതിയുടെ കണ്ണ് നിറയുന്നത് അയാള്‍ കണ്ടു ..
---- "നിനക്കറിയോ പുറത്തിറങ്ങി നടക്കാന്‍ വയ്യ. എല്ലായിടത് നിന്നും പരിഹാസം മറച്ചു പിടിച്ച സഹതാപത്തിന്റെ വാക്കുകള്‍ . ഇന്നലെ നാട്ടില്‍ നിന്ന് വന്ന ഗോപി യും പറഞ്ഞു.. - ഉണ്ണിയേട്ടാ ഇങ്ങനെ ചടച്ചു അങ്ങിരുന്നലോ .. ഇപ്ലത്തെ കുട്യോലോക്കെ ഇങ്ങനാ ".
--- ഏട്ടാ ഇതൊന്നു നിര്‍ത്താമോ .. ഇങ്ങനെ കുടിച്ചാ ....
--- പിന്നെ മകള്‍ കണ്ട ജാതിട കൂടെ ഉളിചോടി പോയി എന്ന് പറഞ്ഞു നൃത്തം വയ്കണോ ..
--- മകള്‍ എന്റേത് കുടിയാണ്...
--- ഫാ അത് തന്നാ പ്രശ്നം .. അമ്മമാരായ അച്ചടകത്തോടെ പെണ്മക്കളെ വളര്‍ത്തണം.... എപ്പോ എന്റെ കുടിയാണ് മകള്‍ ..
ഉണ്ണികൃഷ്ണന്‍നായര്‍ ഒന്ന് അലറി .. ശ്രുതി കണ്ണ് തുടച്ചു .. ഒയിഞ്ഞ കുപ്പിയും ഗ്ലാസും പെറുക്കി .. സമയം ഇയഞ്ഞു നീങ്ങി .. ഇരുട്ടിന്റെ നിശബ്ദതയില്‍ ശ്രുതിയുടെ തേങ്ങലുകള്‍ അയാള്‍ക് കേള്‍ക്കാമായിരുന്നു .
അയാള്‍ ഒന്ന് മൃദുവായി അവളുടെ കവിളത് തലോടി .. - നമ്മുടെ അനു എത്രയും വളര്‍ന് പോയെന്നു ഞാന്‍ അറിഞ്ഞില്ല ..
ശ്രുതി പൊട്ടികരഞ്ഞു ..
അയാള്‍ തുടര്‍ന്നു .. - നീ കരയണ്ട . എനിക്ക് ദേഷ്യം വന്നാല്‍ ഒന്ന് അലറണം. കുടികള്‍ വളരനത് നമ്മള്‍ അറിയില്ല. ഈ നെഞ്ചത്ത് ഇട്ടു വളര്‍ത്തിയത.
അവര്‍ അയാളെ ഒന്ന് കെട്ടി പിടിച്ചു . ഒരു കുഞ്ഞിനെ പോലെ തളര്‍ന് അവരുടെ മടിയില്‍ തല ചാച്ച് അയാള്‍ കിടന്നു . . വോഡ്ക തന്നതിനെകാല്‍ ആശ്വാസം ഉണ്ട് ആ മടിയില്‍ തല ചാച്ച് വെയ്ക്കുമ്പോള്‍
ഉറക്കം മെല്ലെ അയാളെ പുണര്‍ന്നു ..


മണിയൊച്ചകള്‍ കേട്ടു .. ചന്ദനത്തിന്റെ മണം പരന്നു. ആയിരം സുര്യന്മാരുടെ ശോഭ ഉള്ള ഒരു മുഖം ..മഞ്ഞ പട്ടു പുതച്ച ആ തേജോമയന്‍ വിളിച്ചു ... നായരേ..

എന്തോ ...
- എന്താ ഇപ്പൊ ഇത്രയ്ക് ..
-- എന്താ ഇപോ എന്നോ.. ഒന്നും അറിയാത്ത പോലെ.. എന്റെ കൊച്ചു ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി .
-- ഓ .. നല്ലത് ഇനി സ്ത്രി ധനം കൊടുകണ്ടല്ലോ .. ദൈവം മന്തഹസിച്ചു .
__ ഫ പന്ന .. ദൈവം ആണത്രേ.. ദൈവം .. ഇയാള്‍ ഇവിടുത്തെ ... തേങ്ങ..
-- ഇതാണ് പറയുന്നേ .. മദ്യപനികളോട് ദൈവം വന്നു പറഞ്ഞിട്ടും കാര്യമില്ല.. നായരെ .. അവള്‍ അവള്‍ക് ഇഷ്ടപെട്ട ആളുമായി ജിവിക്കട്ടെ.
-- ആഹ .. കൊള്ളാം .. അവനെ ജാതില്‍ കുറഞ്ഞവന ..
- ഞാന്‍ മനുഷ്യനില്‍ രണ്ടു ജാതിയെ ഉണ്ടാകിടുല്ല് .. ആണും പെണ്ണും ..
- എങ്കിലും എന്റെ കുടുംബത്തില്‍ ഒരു .. എങ്ങനാ ...
ദൈവം ഒന്ന് ചിരിച്ചു
- എടൊ തന്റെ അപ്പുപന്‍ ആനപുറത്ത് കേറി എന്ന് വെച്ച് തന്റെ പ്രഷ്ടത്തില്‍ പാട് കാണുമോ .. ജാതി പോലും ജാതി
-- എങ്കിലും എനിക്ക് വിഷമം ഉണ്ട്..
- - അവരെ പൊയ് തിരിച്ചു വിളിച്ചോണ്ട് വന്നാല്‍ പകുതി സങ്കടം മാറും .. ദൈവം ഒന്ന് കനടച്ചു കൊണ്ട് പറഞ്ഞു
-- അതിനു ഈ ഉണ്ണി കൃഷ്ണന്‍ വീണ്ടും ജനിക്കണം
--ജനികേണ്ടി വരും


3
ബോധം വേദനയോടെ വീണ്ടും കടന്നു വന്നു.. ചുറ്റിലും ജിവന്‍ രക്ഷിക്കുന്ന യന്ത്രങ്ങളുടെ ബീപ് ശബ്ദങ്ങളും , stethescope ധാരികളുടെ കാലോച്ചകളും . നായര്‍ ഒന്ന് എണിക്കാന്‍ നോക്കി .. കയ്ച്ച മങ്ങി തുടങ്ങി ഇരിക്കുന്നു . എങ്കിലും ഒരു മിന്നായം പോലെ ചുറ്റിലും കുടി നില്കുനവരുടെ മുഖം കണ്ടു.. അനു കനുനിര്‍ തുടയ്കുന്നു . ഉറകച്ചടവല്‍ തുങ്ങിയ കാനുകള്‍ നേരെയാക്കി എപ്പോ തീരും എന്ന് പ്രതീക്ഷിച്ചു അവളുടെ ഭര്‍ത്താവു ഉറ്റു നോക്കുന്നു . കൊച്ചു മകന്റെ കണ്ണ് അടുത്ത ബെഡില്‍ ഉള്ളയലെ കാണാന്‍ വന്ന സുന്ദരിയായ തരുണി മണിയില്‍ ഉടക്കി നില്കുന്നു .. "അവന്‍ എന്റെ കൊച്ചുമോന്‍ തന്നെ .. " അയാള്‍ മനസ്സില്‍ ആലോചിച്ചു ..

"വയ്യ.. ശ്രുതി പോയിട്ട് രണ്ടു മൂന്ന് വാര്‍ഷം ആകുന്നു .. എപ്പോ ഇനി എത്ര നാള്‍ എന്ന് ഓര്‍ത്തു ventilatoril .. ശ്വാസം എടുക്കാന്‍ വയ്യ. ജിവിതം സുന്ദരമായി തീരാറായി എന്ന് ഡോക്ടര്‍ പറയുന്നു .."
കണ്ണുകള്‍ അടഞ്ഞു ..


ദൈവം ചോയ്ച്ചു .. ഹേ വിഷമങ്ങള്‍ ഒന്നും ഇല്ലേ..
- ഈ നാടകം ഒന്ന് തീര്‍ത്തു ത ..
- സമയം ആകട്ടെ..
- ഓരോ ദിവസവും എവിടെ ലക്ഷങ്ങള്‍ ആണ് ചാര്‍ജ്..
- എപ്പോയും എചിതരം ... ഹഹ .. ദൈവം ഒന്ന് ചിരിച്ചു
-അതൊക്കെ പോട്ടെ.. അനു ഇല്ലേ ...അന്ന് ഭയങ്കര വിഷമം ആയിരുനെല്ലോ എന്ത് ചെയ്യുന്നു അവര്‍ എപ്പോ
- ഓ അതൊക്കെ സില്ലി തിങ്ങ്സ്‌ .. അവള്‍ എപ്പോ സുഘമായി ജീവിക്കുന്നു . .
- ആഹ.. അപ്പൊ ഞാന്‍ പോണു.. ഇനി കാണാം ...

ബീപ് ശബ്ദം മുയങ്ങി കേട്ടു .. ഡോക്ടര്‍ വന്നു pulse നോക്കി .. ഒരു ടോര്‍ച് എടുത്തു അദേഹത്തിന്റെ കണ്ണില്‍ അടിച്ചു നോക്കി .. നുര്സിനോട് പറഞ്ഞു .. ടൈം നോട്ട് ചെയ്തോല്ല് .. 10.45



4
നാമവും രൂപവും ഇല്ലാതെ അത് അലഞ്ഞു . ഒരു തരംഗം മാത്രം . കട്ട പിടിച്ച ഇരുടിനെപോലെ , ഖനമുള്ളതും എന്നാല്‍ ശാന്തമായതും . തിരികെ ചിന്തിച്ചു നോക്കി . എല്ലാം സില്ലി മറ്റെര്സ് . ഉതി ഉതി ഉളയിളില്‍ത്ടു എല്ലാം ചുട്ടു പൊള്ളിച്ചു . ഉത്തതിരുന്നാല്‍ മതി ആയിരുന്നു . പക്ഷെ . ഇനി കാര്യമില്ല . ഭാവിയും ഭുതവും ചിന്തിച്ചു വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ മറന്നു പോയി. ഒരു പ്രഭാവലയം പോലെ ദൈവം അടുത്ത് വന്നു . അയാള്‍ തനിലെയ്കു ഒന്ന് നോക്കി . പക്ഷെ കട്ട പിടിച്ച ഇരുട്ട് പോലെ എന്തോ ഒന്നാണ് താന്‍ .പക്ഷെ ഒന്ന് കയുകി എടുത്താല്‍ തിളങ്ങാനും മതി.

ആ പ്രഭ ചോദിച്ചു . "എങ്ങനെ ഉണ്ടാര്‍ന്നു ജീവിതം . "
LIFE IS BEAUTIFUL
- മന്തഹസത്തോടെ അത് ഉത്തരം പറഞ്ഞു .
- ഏതൊക്കെ ഒന്ന് കയുകി വെളുപികണ്ടേ . ഒന്നുടെ പൊയട്ടു ബ .. ആഹ ശീട്ട് ഒരെണ്ണം എടുത്തോ .
അടുത്തിരുന്ന യമരാജന്‍ ഒരു പെട്ടി എടുത്തു നീട്ടി . "ഒരുപാടു vacancy ഉണ്ട് , എന്താ അപ്ലിക്കേഷന്‍ന്റെ പ്രവാഹം . ഒരുത്തര്‍ക്കും ഉറകം ഇല്ല ഭുമിയില്‍ . ഇവിടെ നമാടെ ഉറക്കം കളയാന്‍ . "

പോണോ ദൈവമേ .

ദൈവം ഏതോ ഒരു manufacturing complaint തീര്‍ക്കാന്‍ അപ്പോയെകും പോയിരുന്നു