Search This Blog

Total Pageviews

Thursday, August 19, 2010

ഇനി ഞാന്‍ ഉണരട്ടെ

അരവിന്ദ് പറഞ്ഞാ ഞാന്‍ അറിയുന്നെ ഇങ്ങനേയും ബ്ലോഗില്‍ ടൈപ്പ് ചെയ്യാം എന്ന്. മലയാളം എന്റെ പ്രിയ ഭാഷ ആണ്. തിരിഞ്ഞു നോക്കുമ്പോള്‍ സ്കൂള്‍ മതിലുകള്‍ക്കുള്ളില്‍ എവിടേയോ മലയാളത്തെ സ്നേഹിച്ചിരുന്ന ഒരു അഖിലേഷ് നെ എനിക്ക് പരിചയം ഉണ്ട് . ഇടശേരിയുടെ "പള്ളികുടതിലീയ്കു വീണ്ടും " വായിച്ചു കണ്ണ് നിറഞ്ഞ ആളാണ് ടിയാന്‍ . എന്നാല്‍ കയിഞ്ഞ നാള്‍ അക്ഷര മാല എയുതിയപ്പോയാണ് ക ഖ ഗ . ഇത്രോം കയിഞ്ഞു എന്താണ് വരുന്നതെന്ന് മറന്നുപോയെന്ന സത്യം മനസിലായത് . മനസ്സില്‍ തട്ടിയത് മറക്കാന്‍ മനസ് പഠിപ്പിച്ചത് ടിയാന് പലപോയും ഉപകരിചിട്ടുന്ടെങ്കിലും , ഇത് ഭാഷയോട് താന്‍ കാണിച്ച ഏറ്റവും വലിയ അവഹേളനം ആണെന്നുള്ള അറിവ് ടിയാന് ഒരു നട്ടുച്ച നേരത്തിനു ബോധ്യം ആയി . ഒരു പേപ്പര്‍ എടുത്തു എയുതി തുടങ്ങി . ഫോട്ടോ എടുത്തു ബ്ലോഗില്‍ ഇടാം . പക്ഷെ എന്തെയുതും . വര്‍ഷങ്ങളായി പ്രൂഫുകളും കണക്കുകുടലുകളും മാത്രമായി പരിചയിച്ചു കട്ടന്‍ തറ പോലെ ഉറച്ചിരിക്കുന്നു മനസ്സില്‍ സാഹിത്യത്തിന്‍റെ വിത്തുകള്‍ വളരാന്‍ പ്രയാസം തന്നെ. അല്ലെങ്കില്‍ തന്നെ ആര്‍ക് വേണം വിലയിടാനും , കുട്ടികിയിക്കാനും പറ്റാത്ത സ്നേഹവും വികാര വായ്പുകളും .

ആദ്യം കരുതി വെണ്ണചന്ദ്രികയ്ക് നിറം കുടുമാറുള്ള അവളുടെ ആ പുഞ്ചിരിയെപറ്റി എയുതാം എന്ന് . പിന്നെ ഭാവിയില്‍ അതെ ചൊല്ലി ഉണ്ടായേക്കാവുന്ന വിവാദങ്ങളെ ഓര്‍ത്തു ഞാന്‍ മാറ്റി വച്ചു . പിന്നെ കരുതി ഒരു ചെറു കഥ എയുതം എന്ന്. ചെറുകഥയുടെ ആദ്യത്തെ വരികള്‍ എയുതി .കഥയുടെ പേര് ........ അതവിടെ ഇരിക്കട്ടെ .

CET പഠിപ്പിച്ച ഒരു കാര്യമാണ് . ബുദ്ധിയില്‍ നിന്ന് ചിന്ദിക്കുക . വളരെ ഉയരങ്ങളില്‍ എത്തി ചേരണം .
ഹൃദയം ഉറങ്ങിക്കോട്ടെ . പക്ഷെ ഉറക്കമല്ല എന്ന് അഭിനയിക്കണം . വെളുക്കെ ചിരിക്കണം കരച്ചില്‍ വരുമ്പോള്‍ . കരച്ചില്‍ നടിക്കണം ചിരി വരുമ്പോള്‍ . സഹദാപിക്കണം. നമുക്ക് നഷ്ടം വാകുകള്‍ മാത്രം. ഞാന്‍ ഹൃദയത്തോട് പറഞ്ഞു "മറ്റൊരു സ്വപ്ന ലോകം നിനക്കുണ്ട്‌ . ഇവിടെ ഉറങ്ങി അവിടെ ഉണരണം നീ . മുരിവുകലെല്പിക്കാന്‍ മുള്ളുകളില്ലാത്ത അക്ഷരങ്ങളുടെ സ്വപ്ന ലോകം . ഹൃദയം എന്നോട് നിറ കണ്ണുകളോടെ പറഞ്ഞു "ജീവന്റെ നേരിയ തുടിപ്പ് ബാക്കി ഉണ്ട് . ജീവിക്കാന്‍ കൊതിയും ഉണ്ട് . എവിടെ എങ്കിലും .................ഇനി ഞാന്‍ ഉണരട്ടെ ..

No comments: